കാട്ടുതീ: ഒരാള്‍ അറസ്റ്റില്‍

WEBDUNIA| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (15:40 IST)
സിഡ്നി: ഓസ്ട്രേലിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീ പടര്‍ന്നതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പൊലീസ് വക്താവ് മരിക ഫെന്‍ക്ലര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

ചര്‍ച്ചിലില്‍ ഉണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ടാണ് 39കാരനായ ഒരാളെ അറസ്റ്റ് ചെയ്തത്. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അഗ്നിബാധയില്‍ ചര്‍ച്ചിലില്‍ മാത്രം 21 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച മുതലുണ്ടായ തീപ്പിടുത്തത്തില്‍ 200 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. നിരവധി പേര്‍ ഭവനരഹിതരായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :