കസബിനെ വിട്ടുനല്‍കണമെന്ന്‌ പാക്കിസ്ഥാന്‍

ലാഹോര്‍| WEBDUNIA|
PRO
മുംബൈ ഭീകരാക്രണത്തിനിടെ ജീവനോടെ പിടികൂടിയ ഒരേയൊരു ഭീഅക്രന്‍ അജ്മല്‍ അമീര്‍ കസബിനെ വിചാ‍രണയ്ക്കായി വിട്ടുനല്‍കണമെന്ന്‌ പാകിസ്ഥാന്‍. ഇക്കാര്യം ഇന്ത്യയോട്‌ രേഖാമൂലം ആവശ്യപ്പെടുമെന്ന്‌ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു‌.

ഭീകരാക്രമണക്കേസില്‍ കബസ്‌ ഉള്‍പ്പടെ ഏഴു പേരെ പ്രതിചേര്‍ത്ത്‌ പാക്കിസ്ഥാനില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് മാലിക്കിന്‍റെ ആവശ്യം‌. പാകിസ്ഥനിനെ ഇന്ത്യന്‍ സ്ഥാനപതി ശരദ് സബര്‍വാളുമായുള്‍ല കൂടിക്കാഴ്ചയിലാണ് മാലിക്ക് ഈ ആവശ്യം ഉന്നയിച്ചത്.

കസബിനെ വിട്ടുകിട്ടുന്നതിനായി പാക്കിസ്ഥാന്‍ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. കസബിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ചുമത്തപ്പെട്ട കേസില്‍ ചോദ്യം ചെയ്യുകയും കോടതിയില്‍ ഹാജരാക്കേണ്ടതുമുണ്ട്‌.

അതിനുവേണ്ടിയാണ്‌ കസബിനെ വിട്ടുനല്‍കണമെന്ന്‌ ഇന്ത്യയോട്‌ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഇസ്ല‍ാമാബാദില്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത്‌ നിന്ന്‌ അനുകൂലപ്രതികരണം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മാലിക് കൂട്ടിഛേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :