കറാച്ചിയില്‍ കലാപം: എട്ടു മരണം

കറാച്ചി| WEBDUNIA| Last Modified ചൊവ്വ, 4 ജനുവരി 2011 (13:32 IST)
മുത്താഹിദ ക്വാമി മൂവ്‌മെന്‍റിന്‍റെ മുതിര്‍ന്ന നേതാവ് അദില്‍ ജഫ്രിയുടെ കൊലയെ തുടര്‍ന്ന് കറാച്ചിയില്‍ കലാപം. കറാച്ചിയിലെ വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളില്‍പ്പെട്ട് ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടു. കലാപത്തെ തുടര്‍ന്ന് കറാച്ചിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

അവാമി നാഷണല്‍ പാര്‍ട്ടി, എ ക്യു എം എന്നിവയുടെ ആറുപ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍റെ വാണിജ്യതലസ്ഥാനത്ത് അക്രമപരമ്പര ഉണ്ടായിരിക്കുന്നത്.

നേതാവിന്‍റെ മരണവാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ നഗരങ്ങളില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഗുല്‍ബഹാര്‍ മേഖലയിലെ എ ക്യു എമ്മിന്‍റെ മുതിര്‍ന്ന നേതാവാണ് അദില്‍ ജഫ്രി. നാസിമാബാദില്‍ വെച്ചായിരുന്നു അദില്‍ ജഫ്രി കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :