ഇന്തോ-യുഎസ് ആണവ കരാര്‍ നടപ്പിലാക്കുന്നതിന് സമയം അതിക്രമിക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ദിവസം കടന്ന് പോകും തോറും കരാര്‍ നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തി.
ആണവ കരാര്‍ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഇന്ത്യയും ഇതു സംബന്ധിച്ച സംഭവ വികാസങ്ങള്‍ ഞങ്ങളെ അറിയിക്കുന്നുണ്ട്. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ശ്രമിച്ച് വരുന്നു- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് സീന്‍ മക്‍കോര്‍മക് പറഞ്ഞു.
സര്‍ക്കാരിന്‍റെ ഒരു വിഭാഗവും ആണവ വിതരണ രാഷ്ട്രങ്ങളും കരാര്‍ നടപ്പിലാക്കുന്നതിനായി ശ്രമിക്കുന്നുണ്ട്. കടന്ന് പോകുന്ന ഓരോ ദിവസവും വിലപ്പെട്ടതാണ് - മക്‍കോര്‍മക് പറഞ്ഞു.
വാഷിംഗ്ടണ്‍|
WEBDUNIA|
ആണവ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സര്‍ക്കാരിന്‍റെ നിലനില്പ് തന്നെ ഭീഷണിയിലായ സാഹചര്യത്തിലാണ് അമേരിക്കന്‍ വക്താവിന്‍റെ പരാമര്‍ശം. കരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.