കപ്പലപകടം: ജീവനക്കാര്‍ക്ക് മേല്‍ നരഹത്യാ കുറ്റം

സിയോള്‍| jibin| Last Modified വ്യാഴം, 15 മെയ് 2014 (15:19 IST)
ദക്ഷിണ കൊറിയയില്‍ ഉണ്ടായ കപ്പല്‍ അപകടത്തില്‍ 15 ജീവനക്കാര്‍ക്ക് മേല്‍ നരഹത്യാ ഉള്‍പ്പെടയുള്ള കുറ്റം ചുമത്തി. ഇവര്‍ക്കെതിരെയുള്ള വിചാരണ ഉടന്‍ തുടങ്ങും.

കപ്പലിലെ യാത്രക്കാരെ അവഗണിച്ച് രക്ഷപ്പെട്ടതിനാണ് ക്യാപ്റ്റനടക്കം നാലു പേര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയത്. ക്യാപ്റ്റനും ജീവനക്കാരും അപകട സമയം യാത്രക്കാരെ
ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ഏപ്രില്‍ 16നാണ് കപ്പലപകടം ഉണ്ടായത്. 476 യാത്രക്കാരുമായി ജെജു ദ്വീപിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിലായത്. നൂറോളം പേരെ ഇനിയും കണ്ടത്തൊനായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :