ഒരു ബില്യണിലധികം പട്ടിണിക്കാര്‍: യുഎന്‍

ലണ്ടന്‍| WEBDUNIA|
ലോകത്ത് പട്ടിണിക്കാര്‍ വര്‍ദ്ധിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ വര്‍ഷമാണ് പട്ടിണിക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായതെന്നും യുഎന്‍ ദുരിതാശ്വസ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തോടെ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം ഒരു ബില്യണ്‍ കവിയുമെന്നും യുഎന്‍ ലോക ഭക്‌ഷ്യ പദ്ധതി മേധാവി പറഞ്ഞു. ഭക്‌ഷ്യ പദ്ധതിക്കായി ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താതിനാലാണ് ഇതെന്നും ഡബ്ല്യൂ എഫ് പി പറഞ്ഞു. 6.7 ബില്യണ്‍ ഡോളര്‍ ബജറ്റില്‍ വകയിരുത്തേണ്ടിയിരുന്നിടത്ത് 2009ല്‍ വകയിരുത്തിയത് 2.6 ബില്യണ്‍ ഡോളര്‍ മാത്രമാണ്.

“ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ലക്ഷകണക്കിന് ജനങ്ങള്‍ ബുദ്ധിമുട്ടനഭവിക്കുകയാണ്, അതിനാല്‍ ഉയര്‍ന്ന വിലയ്‌ക്ക് ലഭ്യമാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക് ശേഷിയില്ലാതെ വരുന്നു. കൂടാതെ, പ്രവചനാതീതമായ കാലാവസ്ഥ രീതികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട പട്ടിണിക്ക് കാരണമാകുന്നുവെന്നും ഡബ്ല്യൂ എഫ് പി പറഞ്ഞു.

148 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ ഭക്ഷണത്തിന് ക്ഷാമം ലഭിക്കുന്ന പ്രദേശങ്ങള്‍ കൂടുതലായും സബ്-സഹാറന്‍ ആഫ്രിക്കയിലും, ദക്ഷിണേഷ്യയിലുമാണ്. ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിന്നിലായി യു എസ് ആണ് പട്ടിണി അനുഭവിക്കുന്ന മറ്റൊരു രാജ്യമെന്ന് ഫുഡ് സെക്യൂരിറ്റി റിസ്‌ക് ഇന്‍ഡക്‌സ് പറഞ്ഞു.

2007, 2008 കാലങ്ങളില്‍ ഭക്‌ഷ്യവസ്‌തുക്കളുടെ വിലയിലുണ്ടായ ഉയര്‍ച്ചയാണ് ലോകത്ത് ഇപ്പോള്‍ ഭക്ഷണത്തിന് ഇത്രയേറെ ക്ഷാമം വരുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ലോകബാങ്കിന്‍റെ കണക്കുപ്രകാരം ഭക്‌ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം കൂടുന്ന സാഹചര്യത്തില്‍ 100 മില്യണിലധികം ആളുകളാണ് ദാരിദ്ര്യത്തിലാവുന്നത്. ഒരു ബില്യണിലധികം ആളുകള്‍ക്ക് ഒരു ദിവസം ഒരു ഡോളറിന്‍റെ വരുമാനം പോലുമില്ല. ദക്ഷിണേഷ്യയില്‍ ജനസംഖ്യയില്‍ മുമ്പില്‍ നില്ക്കുന്ന മൂന്നു രാജ്യങ്ങളും ഭക്‌ഷ്യക്ഷാമത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതില്‍ പാകിസ്ഥാന്‍ 11 മതും, 20 മതും, ബംഗ്ലാദേശ് 25ആമതുമാണ്.

ഇന്ത്യയാണ് ഭക്‌ഷ്യക്ഷാമം ഉടന്‍ പരിഹരിക്കേണ്ട രാജ്യങ്ങളിലൊന്ന്, ഭക്‌ഷ്യ സുരക്ഷാനടപടികളില്‍ ഇന്ത്യ സ്വന്തമായ നിലപാടുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കഠിനമായ ദാരിദ്ര്യം നേരിടുന്ന അടുത്ത മൂ‍ന്ന് രാജ്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :