ഒരു തകര്‍പ്പന്‍ ഡ്രൈവിംഗ്: തകര്‍ത്തത് 17 വാഹനങ്ങള്‍!

car
മോസ്കൊ| WEBDUNIA|
PRO
PRO
മദ്യപിച്ചാല്‍ ചിലര്‍ ഇങ്ങനെയാണ് എന്തൊക്കെയോ ചെയ്യണമെന്ന് തോന്നും. മോസ്കോയിലെ ഒര‌ു നല്‍‌പതുകാരന് തോന്നിയത് വെറുതെ കാറോടിക്കാനാണ്, അതും വസ്ത്രം ധരിക്കാതെ! ഇയാള്‍ കാറോടിച്ച് 17 വാഹനങ്ങളാണ് ഇടിച്ച് തകര്‍ത്തത്. ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ്‌ പൊലീസിന്‌ ഇയാളെ പിടികൂടാനായത്‌. വാഹനത്തിരക്കുള്ള മോസ്കോ തെരുവിലൂടെയായിരുന്നു ഇയാളുടെ കാറോട്ടം.

അമിതമായി മദ്യപിച്ച ശേഷമാണ് ഇയാള്‍ അപകടകരമാം വിധം കാറോടിച്ചത്. പൊലീസ് പിടിയിലാകുമ്പോള്‍ ഇയാള്‍ക്ക് നാണംമറയ്ക്കാന്‍ ഒന്നുമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മോസ്കോയിലെ മോള്‍ഡോവയാണ് ഇയാളുടെ സ്വദേശം.

ഇയാളുടെ കാറോട്ടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ഇടിച്ച് തെറിപ്പിച്ച 17 വാഹനങ്ങളില്‍ നാലെണ്ണം പൊലീസിന്റെ കാറുകളായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ കാറോട്ടം മോസ്കോയിലെ ഒരു ചാനല്‍ സം‌പ്രേഷണം ചെയ്തതാണ് മറ്റൊരു വാര്‍ത്ത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :