ഒമര്‍ പാകിസ്ഥാനില്‍

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2008 (12:34 IST)
താലിബാന്‍ നേതാവ് മുള്ള ഒമര്‍ പാകിസ്ഥാനിലെ ക്വറ്റ ആസ്ഥാനമാക്കി ആണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ.

മുള്ള ഒമറിന്‍റെ നേതൃത്വത്തില്‍ നിഴല്‍ സര്‍ക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൈനിക, മത, സാംസ്കാരിക കൌണ്‍സിലുകള്‍ ഈ സര്‍ക്കാരിന് കീഴില്‍ ഉണ്ടെന്നും സുചനയുണ്ട്. എല്ലാ അഫ്ഗാന്‍ പ്രവിശ്യകളിലും ജില്ലകളിലും ഉദ്യോഗസ്ഥരെയും കമാന്‍ഡര്‍മാരെയും ഒമര്‍ നിയമിച്ചിട്ടുമുണ്ട്.

പത്തംഗങ്ങളുള്ള കൌണ്‍സിലിലൂടെ ആണ് ഒമര്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്. ‘ടൈംസ്’ ദിനപ്പത്രത്തിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സൈബുള്ള മുജഹിദ് പറഞ്ഞു.

താലിബാന്‍റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡറും അതിക്രൂരനനെന്ന് അറിയപ്പെടുന്ന ആളുമായ മുള്ള ബ്രദര്‍ ആണ് ഒമറിന്‍റെ അടുത്ത ആളായി ഭരണത്തിന് നേതൃത്വം നല്‍കുന്നത്. ഒമറിന്‍റെ നിര്‍ദ്ദേശങ്ങള്‍ കീഴ് ഘടകങ്ങള്‍ക്ക് നല്‍കുന്നതും പോരാളികളെ വിന്യസിക്കുന്നതും മുള്ള ബ്രദറാണ്.

താലിബാന് സ്വന്തമായി മാസികയുണ്ടെന്നും സബിബുള്ള വെളിപ്പെടുത്തി. ‘അല്‍ സൊമോദ് ’ എന്ന പേരിലാണ് അറബ് ഭാഷയിലുള്ള ഈ മാസിക ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നത്.

അതേസമയം, പാക് ചാര സംഘടനയായ ഐ എസ് ഐയും താലിബാനും തമ്മില്‍ ഇപ്പോള്‍ ബന്ധമില്ലെന്ന് പാക് അധികൃതര്‍ പറയുന്നു. എന്നാല്‍, അംഗങ്ങളെ ചേര്‍ക്കുന്നതിനും പരിശീലനത്തിനും മറ്റും താലിബാന് ഇപ്പോഴും ഐ എസ് ഐ സഹായം ലഭിക്കുനുണ്ടെന്ന് ടൈംസ് പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :