ഒബാമയെ കാണാനെത്തി, അറസ്റ്റിലായി

വാഷിംഗ്ടണ്‍| PRATHAPA CHANDRAN|
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാ‍മയ്ക്ക് പാര്‍സല്‍ നല്‍കാനെന്ന വ്യാജേനയെത്തിയ ഒരാളെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യു എസ് ക്യാപിറ്റോള്‍ കോം‌പ്ലക്സിലേയ്ക്ക് ട്രക്കോടിച്ചെത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിന്‍ഫീല്‍ഡില്‍ നിന്നുള്ള ആല്‍ഫ്രഡ് ബ്രോക്(64) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

പ്രസിഡന്‍റിന് പാര്‍സല്‍ നല്‍കാനാണ് താന്‍ വന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തന്‍റെ ട്രക്കില്‍ റൈഫിള്‍ ഉണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാള്‍ വധശ്രമവുമായി എത്തിയതാണോ എന്ന് പൊലീസിന് സംശയമുണ്ട്.

റൈഫിള്‍ ക്യാപിറ്റോള്‍ പൊലീസ് കണ്ടെടുത്തു. നിരവധി വെടിയുണ്ടകളും ട്രക്കില്‍ നിന്ന് കണ്ടെടുത്തതായി ക്യാപിറ്റോള്‍ പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :