ഒബാമ-സര്‍ക്കോസി കൂടിക്കാഴ്ച അടുത്ത മാസം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ബുധന്‍, 24 ഫെബ്രുവരി 2010 (11:55 IST)
PRO
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസിയും അടുത്ത മാസം നടത്തും. വൈറ്റ് ഹൌസിലായിരിക്കും കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുറമേ അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമാകും.

മാര്‍ച്ച് മുപ്പതിനായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക. വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്സ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്‍, പാകിസ്ഥാന്‍ വിഷയവും യെമനിലെ അല്‍-കൊയ്ദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും.

മധ്യേഷ്യയിലെ സമാധാന ശ്രമങ്ങളും ഇറാന്‍ വിഷയവുമാണ് കൂടിക്കാഴ്ചയില്‍ മുഴച്ചുനില്‍ക്കുന്ന മറ്റൊരു വിഷയം. യൂറോപ്പിലെ സുരക്ഷാ സഹകരണവും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നിലവിലെ സ്ഥിതിയും ഇരുവരും ചര്‍ച്ച ചെയ്യും.

ഇരുവരുടെയും കൂടിക്കാഴ്ച ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :