ഒബാമ വ്യാജന്‍ ബാങ്ക് കൊള്ളയടിച്ചു!

വിയന്ന| WEBDUNIA|
PRO
ഒബാമയുടെ റബ്ബര്‍ മുഖാവരണം ധരിച്ച് ഒരു ബാങ്ക് കവര്‍ച്ച! ഓസ്ട്രിയയിലെ ഹാന്‍ഡെന്‍ബര്‍ഗില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

ബാങ്ക് അടയ്ക്കുന്നതിനു തൊട്ടുമുമ്പായിരുന്നു കവര്‍ച്ച നടന്നത്. ഇയാളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി പലയിടത്തും ബാങ്ക് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

തോക്കുചൂണ്ടിയാണ് ‘മുഖക്കാരന്‍’ പണം തട്ടിയെടുത്തത്. മോഷ്ടിച്ച പണം ഒരു കറുത്ത ഷോള്‍ഡര്‍ബാഗിലാക്കി ഇയാള്‍ രക്ഷപെടുകയായിരുന്നു.

കവര്‍ച്ചയ്ക്കിടെ ഇയാള്‍ ആരെയെങ്കിലും ആക്രമിച്ചതായി റിപ്പോര്‍ട്ടില്ല. ഏകദേശം 10,000 യൂറോ മാത്രമേ നഷ്ടമായുള്ളൂ എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :