ഒബാമ ചോരക്കൊതിയനെന്ന് അല്‍-ക്വൊയ്ദ

വാഷിംഗ്ടണ്‍: | WEBDUNIA|
ബരാക്ക് ഒബാമ ചോരക്കൊതിയനും യുദ്ധക്കൊതിയനും വഞ്ചകനുമായ യുഎസ് പ്രസിഡന്റാണെന്ന് അല്‍-ക്വൊയ്ദ. ഭീകര സംഘടന ഒരു ഇസ്ലാമിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അറബിക് സബ് ടൈറ്റിലുകളോടു കൂടിയ വീഡിയോ സന്ദേശത്തില്‍ അമേരിക്കന്‍ വംശജനായ അല്‍-ക്വൊയ്ദ വക്താവ് ആദം ഗദാനാണ് ഒബാമയെയും അമേരിക്കയെയും വിമര്‍ശിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യെമന്‍, സൊമാലിയ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയാണെന്നും അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ഒബാമ അധികാരത്തിന്റെ രണ്ടാം വര്‍ഷത്തില്‍ പ്രസിഡന്റ് പദവിയില്‍ പാമ്പിനെപ്പോലെ ഇഴയുകയാണെന്നും തകര്‍ന്നുകൊണ്ടിരിക്കുന്നതും ഉപരോധിക്കപ്പെട്ടതുമായ ഒരു സാമ്രാജ്യത്തെ മുന്നോട്ട് കൊണ്ടു പോവുന്നതില്‍ ഒബാമയും മറ്റെല്ലാ യുഎസ് പ്രസിഡന്റുമാരെ പോലെ വഞ്ചകനും രക്തക്കൊതിയനും ഇടുങ്ങിയ മനസ്സുള്ളവനുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.

24 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സന്ദേശം നല്‍കുന്ന ഗദാനെ പിടികൂടുന്നവര്‍ക്ക് യുഎസ് 10 ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസില്‍ ആദ്യമായി ദേശദ്രോഹ കുറ്റം ചുമത്തുന്നത് ഗദാനു മേലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :