ഒബാമ ചിമ്പന്‍സി, ഇ-മെയില്‍ വിവാദമായി!

ഇര്‍വിന്‍| WEBDUNIA|
PRO
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ ചിമ്പന്‍സിയായി ചിത്രീകരിച്ച ഇ - മെയില്‍ യുഎസില്‍ വിവാദമാവുന്നു. ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി‍) ഒരു ഒഫീഷ്യലാണ് വിവാദ ഇ - മെയില്‍ പ്രചരിപ്പിച്ച് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഓറഞ്ച് കൌണ്ടിയിലെ റിപ്പബ്ലിക്കന്‍ സെണ്ട്രല്‍ കമ്മിറ്റി അംഗമായ മേരിലിന്‍ ഡാവെന്‍പോര്‍ട്ട് (74) ആണ് വിവാദം സൃഷ്ടിച്ചത്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഒബാമയെ ചിമ്പന്‍സിയായി ചിത്രീകരിച്ചിരിക്കുന്ന ഇ - മെയില്‍ അയച്ചത്. സംഭവം വിവാദമായതോടെ ഡാവെന്‍പോര്‍ട്ട് തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു ചിമ്പന്‍സി കുടുംബത്തിന്റെ ചിത്രമാണ് ഇ -മെയിലിലെ ഉള്ളടക്കം. ഇതിലെ കുട്ടി ചിമ്പന്‍സിയുടെ യഥാര്‍ത്ഥ മുഖത്തിനു പകരം ഒബാമയുടെ മുഖം ചേര്‍ത്തിരിക്കുന്നു. ഇതോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്, “ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനു കാരണം എന്തെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും”.

കെനിയയിലാണ് ജനിച്ചതെന്നും അതിനാല്‍ യുഎസ് പ്രസിഡന്റാവാനുള്ള യോഗ്യത ഇല്ല എന്നും ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിച്ചു വരികയാണ്. എന്നാല്‍, ഹവായ് ദ്വീപിലാണ് ഒബാമ ജനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒബാമ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിനെ വെല്ലുവിളിച്ച് വിമര്‍ശകര്‍ നല്‍കിയ പരാതികളെല്ലാം കോടതി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :