എല്‍‌ടിടി നിരോധനം നീക്കണം: പ്രഭാകരന്‍

എല്‍‌ടിടി നിരോധനം പ്രഭാകരന്‍

കൊളംബോ| PRATHAPA CHANDRAN|
തമിഴ് ജനതയുടെ ആഗ്രഹ പൂര്‍ത്തീകരണം സാധ്യമാക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ എല്‍‌ടിടിക്ക് മേലുള്ള നിരോധനം നീക്കണമെന്ന് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ആവശ്യപ്പെട്ടു.

“ ഇന്ത്യ എല്‍‌ടിടിക്ക് മേലുള്ള നിരോധനം നീക്കുമെന്നും അതുവഴി വര്‍ഷങ്ങളായുള്ള തമിഴ് ജനതയുടെ ആഗ്രഹ പൂര്‍ത്തീകരണം സാധ്യമാവുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”, പ്രഭാകരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീലങ്കന്‍ സൈന്യം പുലികളുടെ ശക്തി കേന്ദ്രങ്ങളില്‍ കടന്നുകയറി എന്ന് സമ്മതിച്ച പ്രഭാകരന്‍ പുലികളുടെ ഭരണ തലസ്ഥാനമായ കിളിനോച്ചി പിടിച്ചെടുക്കുന്നത് ശ്രീലങ്കന്‍ പ്രസിഡന്‍റ് രാ‍ജപക്സെയുടെ വ്യാമോഹം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയില്‍ താമസസ്ഥലം നഷ്ടപ്പെട്ട തമിഴ് വംശജര്‍ക്ക് പെട്ടെന്നു തന്നെ സഹായമെത്തിക്കാന്‍ പരിശ്രമിച്ച തമിഴ്നാട് മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ പ്രഭാകരന്‍ അഭിനന്ദിക്കുകയും ചെയ്തു. തമിഴ് മാസികയായ ‘നക്കീരന്’ നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് പ്രഭാകരന്‍ നിരോധനം നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എഐ‌ഡിഎംകെ അധ്യക്ഷ ജയലളിത തമിഴ് പ്രശ്നത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതില്‍ പ്രഭാകരന്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

കലൈഞ്ജര്‍ ഒരു തമിഴ് ദേശസ്നേഹിയാണ്. അദ്ദേഹം ശ്രീലങ്കയിലെ തമിഴ് പ്രശ്നത്തിനെതിരെ ശബ്ദമുയര്‍ത്തുക മാത്രമല്ല സിംഹള ഭീകരതയ്ക്കെതിരെയുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു, പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :