എല്‍ടിടി‌ഇ ബോട്ട് സൈന്യം മുക്കി

കൊളംബോ| WEBDUNIA| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2009 (11:30 IST)
മുല്ലത്തീവിനടുത്ത് ശ്രീലങ്കന്‍ വ്യോമസേന എല്‍ടിടി‌ഇയുടെ ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തി. പുലികളുടെ രണ്ട് ബോട്ടുകള്‍ മുക്കിയതായും ഒരെണ്ണം തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു. വ്യോമസേനയുടെ മിഗ്-27 വിമാനമാണ് ആക്രമണം നടത്തിയത്.

ഞായറാഴ്ചയാണ് പുലികളുടെ ബോട്ട് സൈന്യം ആക്രമിച്ചതെന്ന് വ്യോമസേന കമാന്‍ഡര്‍ ജനക നനയക്കര അറിയിച്ചു. അതേസമയം യുദ്ധത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

എല്‍‌ടിടി‌ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍റെ മകന്‍ ചാള്‍സ് ആന്‍റണിയാണ് ശ്രീലങ്കന്‍ സൈന്യത്തിനെതിരെ തമിഴ് പുലികളുടെ സംഘത്തെ നയിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിന്‍റെ പിടിയിലായ തമിഴ് പുലികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്‍‌ടിടി‌ഇയുടെ എയര്‍വിംഗിന്‍റെയും കമ്പ്യൂട്ടര്‍ യൂണിറ്റിന്‍റെയും ചുമതല ആന്‍റണിക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :