ഉപ്പില്‍ നിന്ന് ഗോതമ്പ്!

സിഡ്‌നി| WEBDUNIA|
PRO
PRO
ഉപ്പുമണ്ണില്‍ വിളയുന്ന ഗോതമ്പ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞരാണ് സാധാരണ ഗോതമ്പിനേക്കാള്‍ 25 ശതമാനം അധികം വിളവ് തരുന്ന ഗോതമ്പ് വികസിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജന്‍സിയായ കോമണ്‍വെല്‍ത്ത് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനിലെ (സി എസ് ഐ ആര്‍ ഒ) ശാസ്ത്രജ്ഞരാണ് ഉപ്പുമണ്ണില്‍ വിളയുന്ന ഗോതമ്പിന് പിന്നില്‍.

ഉപ്പിനെ പ്രതിരോധിക്കുന്ന ജീന്‍ കടത്തി വിട്ട് ജനിതക വ്യതികരണ സാങ്കേതിക വിദ്യ ഉപയോഗിക്കാതെയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഈ ജീനിന്റെ പ്രവര്‍ത്തനം ഇലകളിലെ സോഡിയം ഇല്ലാതാക്കുന്നു. വേരുകളില്‍ നിന്ന് ഇലകളിലേക്ക് ജലമെത്തിക്കുന്ന കുഴലുകളായി പ്രവര്‍ത്തിക്കുന്ന സൈലത്തിലെ കോശങ്ങളില്‍ നിന്ന് സോഡിയം നീക്കം ചെയ്യുന്ന പ്രോട്ടീനും ഈ ജീന്‍ ഉത്പ്പാദിപ്പിക്കും. ഇങ്ങനെയാണ് ഗോതമ്പ് സസ്യം ഉപ്പിനെ പ്രതിരോധിക്കുന്നത്.

ലോകത്തില്‍ ഇത്തരത്തില്‍ വേറെ ഗവേഷണം ഉണ്ടായിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അഡ്‌ലെയ്ഡ് സര്‍വകലാശാലയിലെ വൈറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :