ഈജിപ്ത് സംഘര്‍ഷം: നാലു ദിവസത്തിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടത് നൂറിലധികം സ്ത്രീകള്‍
കെയ്‌റോ|
WEBDUNIA|
PRO
PRO
ഈജിപ്തിലെ തഹ്രിര്‍ സ്‌ക്വയറില്‍ നാല് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നൂറിലധികം ലൈംഗിക അതിക്രമ കേസുകള്‍. മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ പ്രക്ഷോഭത്തിനിടെയാണ് ലൈംഗിക അതിക്രമം.
ഞായറാഴ്ച മാത്രം 46 സ്ത്രീകളാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ഓപ്പറേഷന്‍ ആന്റി സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന സംഘടനയാണ് കണക്കുകള്‍ പുറത്തു വിട്ടത്.
കഴിഞ്ഞ ദിവസം 22 കാരിയായി ഡച്ച് മാധ്യമ പ്രവര്‍ത്തകയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രഞ്ച്, അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളുടെ വനിതാ മാധ്യമപ്രവര്‍ത്തകരും അതിക്രമത്തിന് ഇരകളായി.
കത്തിയും മറ്റ് മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് വനിതാ പ്രക്ഷോഭരെ ഉപദ്രവിച്ചശേഷം പിന്നീട് ഇവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ചിലരെ വാഹനങ്ങളിലെത്തി തട്ടിക്കൊണ്ടു പോയതായും മറ്റ് ചിലരെ വടികളുപയോഗിച്ച് മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിനോട് യോജിപ്പില്ലാത്ത ഒരു വിഭാഗം യാഥാസ്ഥിതിക വാദികളാണ് അതിക്രമങ്ങള്‍ പിന്നില്‍.