ഇസ്രായേല്‍: ലിവ്നിക്ക് സാധ്യത

ജറുസലേം| WEBDUNIA| Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (10:12 IST)
പൊതുതെരഞ്ഞെടുപ്പ് നടന്ന ഇസ്രയേലില്‍ വോട്ടെണ്ണല്‍ തുടങ്ങി. 50 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ കദിമ പാര്‍ട്ടിക്ക് നേരിയ മുന്‍‌തുക്കമുണ്ട്. നിലവിലെ വിദേശകാര്യമന്ത്രിയും കദിമ പാര്‍ട്ടി നേതാവുമായ തിസിപി ലിവ്നി പ്രധാനമന്ത്രിയാകുമെന്നാണ് ആദ്യ സൂചനകള്‍. കദിമ പാര്‍ട്ടി 29ഉം ബെഞ്ചമിന്‍ നേതന്യാഹുവിന്‍റെ ലിക്കുഡ്‌ പാര്‍ട്ടി 27ഉം സീറ്റുകള്‍ നേടിയിട്ടുണ്ട്.

എക്സിറ്റ് പോളിലും കദിമ പാര്‍ട്ടിക്കായിരുന്നു മുന്‍‌തൂക്കം. പൊതുതെരഞ്ഞെടുപ്പിനു ശേഷം സിപി ലിവ്നി ഇസ്രയേല്‍ പ്രധാനമന്ത്രി ആകുമെന്ന്‌ കദിമ പാര്‍ട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. ലിക്കുഡ്‌ പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെടുന്നുണ്ട്‌.

120 സീറ്റുകളിലേക്കാണ്‌ വോട്ടെടുപ്പ്‌ നടന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി യഹൂദ് ഓള്‍മര്‍ട്ട് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഹമാസിന് നേരെ 22 ദിവസം നീണ്ട യുദ്ധത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :