WEBDUNIA|
Last Modified ചൊവ്വ, 15 ഏപ്രില്‍ 2008 (10:53 IST)
ഇറ്റലിയില്‍ വലത്പക്ഷ കക്ഷിയിലെ സില്‍വിയോ ബെര്‍ലുസ്കോനി മൂന്നാമത് തവണയും പ്രധാനമന്ത്രിയാകും. ഇദ്ദേഹത്തിന്‍റെ എതിരാളിയായ ഇടത്പക്ഷ കക്ഷിയിലെ വാള്‍ട്ടര്‍ വെല്‍ട്രോണി പരാജയം സമ്മതിച്ചു.
ഞാന്‍ സില്‍വിയോ ബെര്‍ലുസ്കോനിയെ ഫോണില്‍ വിളിച്ചു അദ്ദേത്തിന്‍റെ വിജയത്തില്‍ അനുമോദനം അറിയിച്ചു- റോമിലെ മുന്‍ മേയറും ബെര്‍ലുസ്കോനിയുടെ എതിരാളിയുമായ വെല്‍ട്രോണി പറഞ്ഞു.
നികുതികള്‍ വെട്ടിക്കുറച്ചും മറ്റും ഇറ്റലിയെ തകര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ നിന്ന് ബെര്‍ലുസ്കോനി കരകയറ്റുമെന്നാണ് പ്രതീക്ഷ. ബെര്‍ലുസ്കോനി വിജയിക്കുമെന്ന് നേരത്തേ തന്നെ പ്രതീക്ഷയുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ബെര്‍ലുസ്കോനി ആഹ്ലാദം പ്രകടിപ്പിച്ചു.