മോസ്കോ|
WEBDUNIA|
Last Modified വെള്ളി, 26 ഫെബ്രുവരി 2010 (11:22 IST)
PRO
ആണവ പദ്ധതികള്‍ സംബന്ധിച്ച് ഇറാന്‍ ഉത്തരവാദിത്വത്തോടെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗം ഇതുമാത്രമായിരിക്കുമെന്നും റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മാദ്‌വദേവ് പറഞ്ഞു.
ഫ്രഞ്ച് മാഗസിനായ പാരിസ്-മാച്ചിനോട് സംസാരിക്കുകയായിരുന്നു മാദ്‌വദേവ്. ഐഎഇഎ പോലുള്ള അന്താരാഷ്ട്ര സംഘടനയുടെ നിയമങ്ങള്‍ക്കനുസൃതമായിരിക്കണം ഇറാന്‍റെ ആണവ പദ്ധതികള്‍. ഈ ദിശയിലുള്ള ടെഹ്‌റാന്‍റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും മോസ്‌കോ ആവശ്യപ്പെട്ടു. ആണവ പദ്ധതികള്‍ സംബന്ധിച്ച ടെഹ്‌റാന്‍റെ സമീപനത്തില്‍ റഷ്യ ഈയിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇറാനുമേല്‍ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിനോട് മോസ്കോ ഇതുവരെയും പൂര്‍ണമായി യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ ഈ വിഷയം വരുമ്പോള്‍ റഷ്യയ്ക്ക് പിന്തുണയ്ക്കേണ്ടിവരും. ഇറാനെ ആക്രമിക്കുന്നത് യുഎസിന് ദോഷം ചെയ്യുമെന്ന് റഷ്യന്‍ ആര്‍മി ജനറല്‍ നിക്കോളയ് മാകാറോ മുന്നറിയിപ്പ് നല്‍കിയിരുന്നു.