ഇറാന് ഫ്രാന്‍സിന്‍റെ യുദ്ധ മുന്നറിയിപ്പ്

പാരിസ്| WEBDUNIA|
ഇറാന്‍റെ ആണാവായുധ പരിപാടികള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ യുദ്ധ സജ്ജരാവണമെന്ന് ഫ്രാന്‍സിന്‍റെ വിദേശകാര്യ മന്ത്രി ബെര്‍നാര്‍ഡ് കൌച്നെര്‍. ഏറ്റവും മോശമായതിന് വേണ്ടി നാം തയ്യാ‍റാവണം അത് യുദ്ധമാണ്.

നല്ല ഒരവസാനത്തിന് വേണ്ടി ഇറാനുമായുള്ള കൂടിയാലോചനകള്‍ തുടര്‍ന്നേ പറ്റൂ. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അത് ലോകത്തിന് ഭീഷണിയാവും. ആണവായുധങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും അവര്‍ യുറേനിയം ശേഖരണം തുടരുകയാണ്.

ഇറാനുമായി വ്യവസായ ബന്ധങ്ങള്‍ അരുതെന്ന് ഫ്രാന്‍സിലെ കമ്പനികളോട് പറഞ്ഞിട്ടുണ്ട്. ഇറാനെതിരെ നിരോധനം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടും. ജര്‍മ്മനിയുമായി അതിനുള്ള ചര്‍ച്ചകള്‍ നടത്തുനുണ്ട് എന്നും ഫ്രാന്‍സ് വിദേശകാര്യമന്ത്രി കൌച്നെര്‍ പറഞ്ഞു. ഫ്രെഞ്ച് ടെലിവിഷനില്‍ വന്ന അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :