ഇറാഖില്‍ സ്ഫോടനത്തില്‍ 6 മരണം

ബാഗ്ദാദ്| WEBDUNIA| Last Modified ഞായര്‍, 29 മാര്‍ച്ച് 2009 (16:30 IST)
ഇറാഖില്‍ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബസ്രയിലെ എണ്ണ ഉത്പാദന കേന്ദ്രത്തിലെ സുരക്ഷാ ഗാര്‍ഡുകളെ ലക്‍ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് സിവിലിയന്മാരും ഒരു സുരക്ഷാ ഗാര്‍ഡുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ മൂന്നുപേര്‍ ഗാര്‍ഡുകളാണ്. സ്ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരം ലഭ്യമല്ല.

ഇറാഖിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ബസ്ര. എണ്ണയുത്പാദന കേന്ദ്രങ്ങള്‍ കൂടുതലുള്ള പട്ടണം ഷിയാ പോരാളികളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കൂടിയാണ്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വ്യാഴാഴ്ചയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദിന് വടക്ക് ഷഹാബ് ജില്ലയിലായിരുന്നു സ്ഫോടനം. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് ബാഗ്ദാദിലും സദര്‍ സിറ്റിയിലുമായി ഉണ്ടായ സ്ഫോടനങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2010ഓടെ ഇറാഖില്‍ നിന്ന് സൈന്യത്തെ പി‌വലിക്കുമെന്ന ഒബാമയുടെ പ്രഖ്യാപനം വന്ന ശേഷമാണ് ഇറാഖില്‍ സ്ഫോടനങ്ങള്‍ ശക്തമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :