ഇറാഖില്‍ സ്ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA| Last Modified ചൊവ്വ, 26 ജനുവരി 2010 (15:06 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കറാദയിലെ ഒരു സര്‍ക്കാര്‍ ഓഫീസിനടുത്താണ് സ്ഫോടനമുണ്ടായതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ മൂന്ന് മിനിബസുകളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് 36 പേര്‍ കൊല്ലപ്പെട്ടിരുന്നു.

മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇറാഖിലെ രാഷ്ട്രീയ നേതാക്കളും അമേരിക്കയും സ്ഫോടനങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖിലെ യുഎസ് കടന്നാക്രമണങ്ങള്‍ക്ക് ശേഷം നടക്കുന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :