ഇന്ത്യയ്ക്ക് യുറേനിയം നല്‍കാം:ഡൌണര്‍

സിഡ്നി| PRATHAPA CHANDRAN|
ഇന്ത്യയ്ക്ക് യുറേനിയം വില്‍ക്കുന്നത് ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഡൌണര്‍.

ഇന്ത്യക്ക് യുറേനിയം വില്‍ക്കുന്നതില്‍ അപാകതയില്ല. മറിച്ച് ആഭ്യന്തര ആണവ പദ്ധതി മൂലം രാജ്യത്തെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനയ്ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കാനാണ് കഴിയുക എന്ന് ഡൌണര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഇതിനോടകം തന്നെ ആണവായുധങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തിന് ഓസ്ട്രേലിയയില്‍ നിന്നുള്ള യുറേനിയത്തിന്‍റെ ആവശ്യം നേരിടുകയില്ല എന്നും ഡൌണര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് ആണവ ഇന്ധനം നല്‍കുക വഴി ഊര്‍ജ്ജ സ്രോതസ്സായി കല്‍ക്കരിയെ ഉപയോഗിക്കുന്നത് കുറയുമെന്നും ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നും ഡൌണര്‍ പറഞ്ഞു.

ആണവ ഇന്ധനം വില്‍ക്കുന്നത് സംബന്ധിച്ച ഉപക്ഷേപം ഡൌണര്‍ ചൊവ്വാഴ്ച കാബിനറ്റ് സുരക്ഷാ സമിതിയില്‍ അവതരിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :