ഇന്ത്യയുടെ പൊതുബജറ്റ്: ഞെട്ടലോടെ പാകിസ്ഥാന്‍!

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതു ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ അയല്‍‌രാജ്യമായ പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനായി ബജറ്റില്‍ വന്‍ തുക വകയിരുത്തിയതാണ് ഈ ആശങ്കയ്ക്ക് കാരണം.

പാകിസ്ഥാന്‍ മാത്രമല്ല മറ്റ് അയല്‍‌രാജ്യങ്ങളും, ദക്ഷിണേഷ്യ അപ്പാ‍ടെയും ഈ പ്രഖ്യാപനം അറിഞ്ഞ് ആശങ്കയില്‍ ആയിരിക്കുകയാണ് എന്നാണ് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചും വരുംകാല സുരക്ഷാ ആവശ്യങ്ങള്‍ കണക്കിലെത്തും പ്രതിരോധ മന്ത്രാലയത്തിന് 1,93,407 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17 ശതമാനത്തോളം കൂടുതലാണിത്.

ഇക്കാര്യം അയല്‍‌രാജ്യങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത് എന്നതും ആശങ്കകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

English Summary: The significant hike in India's defence budget gives a "wrong message to its neighbours and perpetuates tensions in South Asia", a leading Pakistani daily said on Monday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :