ഇന്തോനേഷ്യയില്‍ ഡാം തകര്‍ന്ന് 50 മരണം

ജക്കാര്‍ത്ത| WEBDUNIA|
ഇന്തോനേഷ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാം തകര്‍ന്ന് 50 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഡാം തകര്‍ന്നതിനെത്തുടര്‍ന്ന്‌ വെള്ളം കുത്തിയൊഴുകി നൂറുകണക്കിന്‌ വീടുകള്‍ ഒലിച്ചു പോയി. തലസ്ഥാനമാ‍യ ജക്കാര്‍ത്തയിലെ തെക്കന്‍ പ്രവിശ്യയിലെ സിതു ഗിന്‍ടുങ്ങ്‌ അണക്കെട്ടാണ്‌ തകര്‍ന്നത്‌.

മരിച്ചവരില്‍ പത്തുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാനൂറോളം വീടുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി റസ്റ്റം പകായ പറഞ്ഞു. അപകട സമയത്ത് വീടുകളിള്ളവര്‍ ഉറങ്ങുകയായിരുന്നു. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു. 20 മൃതശരീരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത്‌ ശക്‌തമായ മഴയുണ്ടായിരുന്നു. എന്നാല്‍ ഡാം തകര്‍ന്നതിന്‍റെ കാരണം വ്യക്‌തമല്ലെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :