ആസിഡ് ആക്രമണം: പാകിസ്ഥാനി നടിയുടെ നില ഗുരുതരം

പെഷവാര്‍ | WEBDUNIA| Last Modified ചൊവ്വ, 25 ജൂണ്‍ 2013 (14:33 IST)
WD
പാകിസ്ഥാനില്‍ ആസിഡ് ആക്രമണത്തിന് ഇരയായ നടിയുടെ നില ഗുരുതരമായി തുടരുന്നു. പഷ്തു സിനിമകളിലൂടെ ശ്രദ്ധേയയായ ഷാസിയ അസീസ് എന്ന ബുഷ്‌റയ്ക്കു നേരെ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.

അജ്ഞാതന്റെ ആക്രമണത്തില്‍ ബുഷ്റയുടെ മുഖത്തിന്റെ വലതുഭാഗത്തും കാലുകളിലും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. കണ്ണുകള്‍ക്ക് പൊള്ളലേറ്റെങ്കിലും കാഴ്ച നഷ്ടപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖത്തും കൈകാലുകളിലും ഗുരുതരമായി പൊള്ളലേറ്റ ബുഷ്‌റ പെഷവാറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നടിക്കു നേരെ ജനല്‍ വഴിയാണ് ആസിഡ് ഒഴിച്ചത്. ബുഷ്റയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനും മാതാവിനും ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ പതിവായ പാകിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരം 150 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :