ആപ്പിളിലും സാംസങും ബാലവേല നടത്തുന്നു

ഇന്തോനേഷ്യ| WEBDUNIA|
PTI
PTI
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളായ സാംസങും ആപ്പിളും മൊബൈല്‍ നിര്‍മ്മാണങ്ങള്‍ക്കായി ബാലചൂഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഫ്രണ്ട്സ് ഓഫ് എര്‍ത്ത് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്തോനേഷ്യന്‍ ദ്വീപായ ബംഗയില്‍ ടിന്‍ മൈനിങിന് വേണ്ടി കുട്ടികളെ പണി എടുപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടിന്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് വലിയ തോതില്‍ വനനശീകരണവും പവിഴപ്പുറ്റുകളുടെ നാശവും ഉണ്ടാകുന്നു. ഖനനവുമായി ബന്ധപ്പെട്ട് 150 തോളം പേരുടെ ജീവന്‍ ഒരു വര്‍ഷത്തിനിടെ പൊലിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാലക്സി എസ് 4, ആപ്പിള്‍ ഐഫോണ്‍ 5, ഐപാഡ് തുടങ്ങിയ ഗാഡ്ജെറ്റുകളില്‍ സോള്‍ഡറിങിനാണ് ടിന്‍ ഉപയോഗിക്കുന്നത്.

ദ്വീപില്‍ നിന്നുള്ള ടിന്‍ ലോഹം മൊബൈല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് കൊറിയന്‍ ഹെറാള്‍ഡിനോട് സാംസങ് വ്യക്തമാക്കി. ഇതിന് പരിഹാരം കാണാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ആപ്പിള്‍ ഇതിനെക്കുറിച്ച് പ്രതികരണമൊന്നും നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :