ആണവ പദ്ധതി: ചര്‍ച്ചക്ക് തയാറെന്ന് ഇറാന്‍

ടെഹ്റാന്‍| WEBDUNIA| Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (05:24 IST)
ആണവശേഷി പരസ്യപ്പെടുത്തിതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇറാന്‍. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇറാന്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ യുദ്ധത്തിന് വരെ വഴിതെളിക്കുന്ന പ്രതിസന്ധി ഒഴിവാക്കണമെന്നാണ് ഇറാന്റെ താല്‍പര്യമെന്ന് വിദേശ മന്ത്രാലയ വക്താവ് റാമിന്‍ മെഹ്മാന്‍ പറസ്ത് അറിയിച്ചു.

ഇറാനും പി-5 രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടിയില്‍ തങ്ങളുടെ ആണവപരിപാടികള്‍ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാന ആവശ്യത്തിന് ആണവസാങ്കേതികവിദ്യ കൈവശമാക്കുന്നതിനുള്ള ആവശ്യം അംഗീകരിക്കണം. ഞങ്ങള്‍ ആണവ മേഖലയില്‍ ല‌ക്‍ഷ്യം നേടിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ തങ്ങളുടെ ആണവശേഷി പരസ്യപ്പെടുത്തിയതോടെ മേഖലയില്‍ സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇറാനു നേരെ ആക്രമണം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അമേരിക്കയും ബ്രിട്ടനും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :