അഷ്തിയാനിയെ തൂക്കിക്കൊല്ലില്ല എന്ന് ഇറാന്‍

ടെഹ്‌റാന്‍| WEBDUNIA|
ഇറാനില്‍ വ്യഭിചാരക്കുറ്റവും കൊലപാതക കുറ്റവും ചുമത്തി തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്ന സാക്കിനെ മുഹമ്മദി അഷ്തിയാനി എന്ന സ്ത്രീ‍യുടെ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു പാര്‍ലമെന്റ് അംഗമാണ് വധശിക്ഷ റദ്ദാക്കിയതായി വെളിപ്പെടുത്തിയത്.

ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൌസഫിന് ഇറാന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ സോഹര്‍ ഇലാഹിയാന്‍ അയച്ച കത്തിലാണ് അഷ്തിയാനിയെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ഇറാന്‍ പിന്‍‌മാറുകയാണെന്ന് അറിയിച്ചത്. ഇവരുടെ മക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വധശിക്ഷ വേണ്ടെന്ന് വയ്ക്കുന്നത് എന്നും ഇറാന്‍ പ്രതിനിധി പറയുന്നു.

വ്യഭിചാരക്കുറ്റത്തിന് അഷ്തിയാനിയെ കല്ലെറിഞ്ഞു കൊല്ലുന്നതിനാണ് ഇറാനിലെ ഷാരിയ കോടതി ആദ്യം വിധിച്ചത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കല്ലെറിഞ്ഞു കൊല്ലുന്നതില്‍ നിന്ന് ഇറാന്‍ തല്‍ക്കാലം പി‌ന്‍‌മാറുകയായിരുന്നു.

എന്നാല്‍, ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സഹായിച്ച കുറ്റത്തിന് ഇവരെ തൂക്കിക്കൊല്ലാനുള്ള കോടതി വിധി നിലനില്‍ക്കുന്നുണ്ടായിരുന്നു. അഷ്തിയാനിയെ വ്യക്തമായ വിചാരണയുടെ തെളിവെടുപ്പിന്റെയും അടിസ്ഥാനത്തിലല്ല വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് അന്താരാഷ്ട്ര തലത്തില്‍ ശക്തമാ‍യ പ്രതിഷേധം അവസാനിച്ചിട്ടുണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :