അല്‍-ക്വയ്‌ദ നേതാക്കള്‍ സുരക്ഷിതര്‍: ഹോള്‍ബ്രൂക്

വാഷിംഗ്‌ടണ്‍| WEBDUNIA| Last Modified വെള്ളി, 8 ജനുവരി 2010 (10:51 IST)
ഭീകരവാദ സംഘടനയായ അല്‍-ക്വയ്‌ദയുടെ ഉന്നതനേതാക്കള്‍ അഫ്‌ഗാന്‍-പാക് അതിര്‍ത്തി മേഖലകളില്‍ സുരക്ഷിതമായി കഴിയുകയാണെന്ന് യു എസ്. അഫ്‌ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രത്യേക യു എസ് പ്രതിനിധിയായ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‌ യുഎസ്‌ നല്‍കുന്ന സഹായം തുടരും. സ്വാത്തില്‍ പാക് സൈന്യം നടത്തുന്ന പോരാട്ടങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ല്‍ യു എസ് സൈന്യത്തെ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കാന്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്യും. അതിനു ശേഷം മാത്രമായിരിക്കും സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.

അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹോള്‍ബ്രൂക് വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ഇന്ത്യന്‍ അധികൃതരുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :