അയിഷ സുന്ദരിയായി, മൂക്ക് വച്ചുപിടിപ്പിച്ചു!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2010 (10:12 IST)
താലിബാന്റെ ക്രൂരതയ്ക്ക് ഇരയായി മൂക്കും ചെവിയും ഛേദിക്കപ്പെട്ട എന്ന അഫ്ഗാന്‍ യുവതിക്ക് പുതുജീവന്‍. ടൈം മാഗസിന്റെ കവറിലൂടെ ലോകമറിഞ്ഞ അയിഷയ്ക്ക് കാലിഫോര്‍ണിയയിലെ ഒരു ആശുപത്രിയില്‍ വച്ച് പ്ലാസ്റ്റിക് സര്‍ജറിയികൂടെ കൃത്രിമ മൂക്ക് വച്ചുപിടിപ്പിച്ചു.

കാലിഫോര്‍ണിയയിലെ വെസ്റ്റ്‌ഹില്‍ ആശുപത്രിയില്‍ നടന്ന വിജയമായിരുന്നു. അയിഷ സുഖം പ്രാപിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

അയിഷ എന്ന പതിനെട്ടുകാരിയെ കടം വീട്ടാന്‍ നിവൃത്തിയില്ലാത്തതിനാലാണ് പിതാവ് ഒരു താലിബാന്‍‌കാരന് വിവാഹം ചെയ്ത് നല്‍കിയത്. ഭര്‍ത്തൃവീട്ടില്‍ ക്രൂര പീഢനങ്ങള്‍ക്ക് ഇരയായ അയിഷ ഒടുവില്‍ അവിടം വിട്ടിറങ്ങി.

എന്നാല്‍, വഴിയില്‍ വച്ച് ഭര്‍ത്താവിന്റെ പിടിയിലായ അയിഷയ്ക്ക് താലിബാന്‍ ക്രൂരമായ ശിക്ഷ വിധിച്ചു. മൂക്കും ചെവിയും ഛേദിച്ച് പര്‍വത മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട ആയിഷ ജീവിക്കുന്നതിനുള്ള ആശ ഒന്നുകൊണ്ടുമാത്രമാണ് അടുത്തുള്ള മുത്തച്ഛന്റെ വീട്ടില്‍ എത്തപ്പെട്ടത്.

തുടര്‍ന്ന്, യുഎസ് സൈനികാശുപത്രിയില്‍ അയിഷയ്ക്ക് ചികിത്സ നല്‍കുകയായിരുന്നു. അയിഷയുടെ ചിത്രം ടൈം മാഗസിന്‍ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. 'നാം അഫ്ഗാനിസ്ഥാനെ ഉപേക്ഷിച്ചാല്‍ എന്തു സംഭവിക്കും‘ എന്ന തലക്കെട്ടിലായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്.

യുഎസിന്റെ അഫ്ഗാന്‍ ഇടപെടല്‍ ന്യായീകരിക്കുന്നതിനാണ് ടൈം ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അഫ്ഗാനില്‍ നിന്ന് സഖ്യ സൈന്യം പിന്‍‌മാറിയാലുള്ള ആപത്തിനെ കുറിച്ചാണ് ചിത്രം വിശദീകരിക്കുന്നത് എന്ന് ഒരു വിഭാഗം വാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :