അഫ്ഗാന്‍ ഒബാമയുടെ വിയറ്റ്നാം: ക്ലിന്‍റന്‍

വാഷിംഗ്ടണ്‍| WEBDUNIA|
ബ്രിട്ടീഷ്, റഷ്യന്‍ ഭരണാധികാരികളെ അനുകരിക്കുകയാണെങ്കില്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ മുന്നില്‍ അഫ്ഗാന്‍ മറ്റൊരു വിയറ്റ്നാം ആയി പരിണമിക്കുമെന്ന് മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ പറഞ്ഞു. സി‌എന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രട്ടീഷ് സര്‍ക്കാരിന്‍റെ ചെയ്തികളെയും 1980ലെ റഷ്യന്‍ പാവ സര്‍ക്കാരിനെയും ചൂണ്ടിക്കാണിച്ചായിരുന്നു ക്ലിന്‍റന്‍റെ പരാ‍മര്‍ശം. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും ക്ലിന്‍റന്‍ പറഞ്ഞു. സൈദ്ധാന്തികമായി ഒരു പക്ഷെ സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ലക്‍ഷ്യങ്ങള്‍ നേടാനുള്ള എച്ചില്‍ക്കുഴിയായി അഫ്ഗാന്‍ മാറിക്കഴിഞ്ഞു. അഫ്ഗാന്‍റെ അതിര്‍ത്തികള്‍ സംരക്ഷിക്കുക എളുപ്പമല്ല. അമേരിക്കയിലെ ഏറ്റവും ചുറുചുറുക്കുള്ള ജനറല്‍ പെട്രേയസിന്‍റെയും ആധുനിക കാലത്തെ മികച്ച നയതന്ത്ര പ്രതിനിധി ഹോള്‍ബ്രൂക്കിന്‍റെയും സഹായത്തോടെ ഒരുപക്‍ഷെ ഒബാമ ഈ ലക്‍ഷ്യം നേടുമായിരിക്കുമെന്നും ക്ലിന്‍റണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :