വാഷിംഗ്ടണ്‍|
PRATHAPA CHANDRAN|
Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (11:23 IST)
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ഉടന്‍ പ്രസ്താവന നടത്തുമെന്ന് വൈറ്റ്ഹൌസ്. പ്രസിഡന്‍റിന്‍റെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് വൈറ്റ്‌ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്സ് അറിയിച്ചു. ചിക്കാഗോയില്‍നിന്നുള്ള യാത്രാമധ്യേ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിലെ സൈനികരുടെ എണ്ണത്തില്‍ വര്‍ധന വരുത്താന്‍ ഒബാമ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഗിബ്സ്. പാകിസ്ഥാന്‍, അഫ്ഗാന്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള അമേരിക്കന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക് ഇരു രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും ഗിബ്സ് അറിയിച്ചു. അഫ്ഗാനില്‍ സ്വീകരിക്കേണ്ട നടപടി വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലേയ്ക്കുള്ള സൈനികരുടെ എണ്ണത്തില്‍ വര്‍ധന വരുത്തുന്ന കാര്യത്തില്‍ ഒബാമ രണ്ട് ദിവസത്തിനകം പ്രസ്താവന നടത്തുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് അഫ്ഗാനിലേയ്ക്ക് സൈന്യത്തെ അയക്കാന്‍ ഒബാമ തയ്യാറായേക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഥ മെനയുകയായിരുന്നു.