അഫ്ഗാന് കൂടുതല്‍ സഹായം നല്‍കണം: റഷ്യ

സിംഗപ്പൂര്‍| WEBDUNIA|
അഫ്ഗാനിസ്ഥാന് സാമ്പത്തികവും സാമൂഹികവുമായ കൂടുതല്‍ പിന്തുണ അന്താരാഷ്ട്ര സമൂഹം നല്‍കേണ്ടതുണ്ടെന്ന് റഷ്യ. അങ്ങനെയുള്ള സഹായങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ അഫ്ഗാന് ഒരു രാഷ്ട്രമെന്ന നിലയിലുള്ള അതിജീവനത്തിന് സാധ്യമാകൂ എന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി സെര്‍ജി ഇവാനോവ് പറഞ്ഞു.

സിംഗപ്പൂരിലെ ഒരു പ്രാദേശിക സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് സെര്‍ജി ഇവാനോവ് ഇങ്ങനെ പറഞ്ഞത്.

“അഫ്ഗാനിസ്ഥാനെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയിലെത്തിക്കാന്‍ ലോകരാജ്യങ്ങള്‍ സഹായിക്കണം. ഇസ്ലാമിക് താലിബാനില്‍ നിന്നുള്ള ഭീഷണിയെ അതിജീവിച്ച് സമാധാനം സ്ഥാപിക്കാന്‍ കൂടുതല്‍ സൈനികരെ അങ്ങോട്ട് അയക്കേണ്ടത് ആവശ്യമാണ്. എന്നാല്‍, സാമ്പത്തികമായ സഹായം വളരെ അത്യാവശ്യമാണ്. അത് സാധ്യമായില്ലെങ്കില്‍, ഏത് സൈനിക സാന്നിധ്യം കൊണ്ടും ഫലമില്ലാതെയാകും” - ഇവാനോവ് പറഞ്ഞു.

30 വര്‍ഷത്തെ ആഭ്യന്തര അന്തച്ഛിദ്രം അഫ്ഗാനിസ്ഥാനെ ഏറെ പിന്നോട്ടടിച്ചു. സാമ്പത്തികാടിസ്ഥാനത്തിലുള്ള യു എന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 182 രാജ്യങ്ങളില്‍ 181 ആണ് അഫ്ഗാന്‍റെ സ്ഥാനം. സമാധാനം വീണ്ടെടുക്കുന്നതിനായി 42 രാജ്യങ്ങളില്‍ നിന്ന് 1,40,000 സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :