കാബൂള്‍|
WEBDUNIA|
Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (13:29 IST)
അഫ്ഗാനിലെ ഹെല്‍മന്ത് പ്രവിശ്യയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബ്രിട്ടീഷ് സൈനികന്‍ കൊല്ലപ്പെട്ടു. ഇതോടെ 2001നു ശേഷം അഫ്ഗാനില്‍ കൊല്ലപ്പെടുന്ന ബ്രിട്ടീഷ് സൈനികരുടെ എണ്ണം 145 ആയി.
താലിബാന്‍റെ ഒളിത്താവളങ്ങളില്‍ പ്രധാനമാണ് ഹെല്‍മന്ത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ തെരച്ചിലില്‍ രണ്ട് താലിബാന്‍ കമാന്‍ഡര്‍മാരടക്കം മൂന്ന് കമാന്‍ഡര്‍മാരടക്കം പത്ത് റ്റാനിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സഖ്യസേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ടത്.