അന്വേഷണ സംഘത്തെ ഇന്ത്യയിലേക്കയയ്ക്കും: ഗിലാനി

PTI
മുംബൈ ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിനായി പാകിസ്ഥാന്‍ അന്വേഷണ സംഘമായ ഫെഡറല്‍ ഇന്‍‌വസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐ‌എ)യെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി. ബുധനാഴ്ച ജിയോ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഇന്ത്യ സന്ദര്‍ശിക്കാനായി എഫ്‌ഐ‌എ സര്‍ക്കാരില്‍ നിന്ന് അനുവാദം തേടിയെന്നും ഗിലാനിയെ ഉദ്ധരിച്ചു കൊണ്ട് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

എഫ്‌ഐ‌എ സംഘത്തിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ തന്‍റെ സര്‍ക്കാരിന് പ്രശ്നമൊന്നുമില്ല. ഇന്ത്യ കൈമാറിയ തെളിവുകളെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുകയാണെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു.

ഇസ്ലാമബാദ്| PRATHAPA CHANDRAN| Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (08:41 IST)
പാകിസ്ഥാന്‍ അന്വേഷണ പുരോഗതിക്ക് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി 30 ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇവ വിശദമായി പരിശോധിച്ച ശേഷം മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :