അന്നയ്‌ക്ക് വേണ്ടത് ഡാന്‍സറെ

PROPRO
ലോക ഒന്നാം നമ്പര്‍ അന്നാ ഇവാനോവിക്കിനു പ്രണയിക്കാന്‍ ഒരു ഹൃദയം വേണമെന്ന് വെളിപ്പെടുത്തിയത് അടുത്ത കാലത്തായിരുന്നു. എന്നാല്‍ തമാശക്കാരോ നൃത്തം അറിയാവുന്നവരോ ആണെങ്കില്‍ കൂടുതല്‍ സന്തോഷം.

ലോക്ക ഒന്നാം നമ്പര്‍ താരം നടത്തിയ പുതിയ വെളിപ്പെടുത്തലിലാണ് തമാശക്കാരെയും നൃത്തക്കാരെയും പ്രണയിക്കാന്‍ താരം താല്പര്യപ്പെടുന്നത്. അതിന് താരം നല്‍കുന്ന റോള്‍ മോഡലുകള്‍ ജോര്‍ജ്ജ് ക്ലൂണീയോ അല്ലെങ്കില്‍ വെബ്ന്‍റ് വര്‍ത്ത് മില്ലറോ ആണ്. എന്നിരുന്നാലും വാചമടിക്കാരായ അണുങ്ങളെ താരത്തിനു തെല്ലും ഇഷ്ടമില്ലെന്നതാണ് മറ്റൊരു വസ്തുത.

ഇപ്പോള്‍ ആണുങ്ങളില്‍ താന്‍ ഇഷ്ടപ്പെടാത്ത മറ്റൊരു മോശം കാര്യം ഫോണ്‍ നമ്പര്‍ ചോദിക്കുക എന്നതാണെന്നും അന്ന പറയുന്നു. ഫോണ്‍ നമ്പര്‍ വാങ്ങുന്നവര്‍ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും സംസാരിച്ച് ബോറഡിപ്പിക്കുന്നതും താരത്തിനു അല്‍പ്പം പോലും പിടിക്കുന്നില്ലത്രേ. എഫ് എച്ച് എം മാസികയോട് പറഞ്ഞ കാര്യങ്ങള്‍ സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടന്‍: | WEBDUNIA|
“ഈ വര്‍ഷം ആര്‍ ടൂര്‍ണമെന്‍റുകള്‍ കളിച്ചു. പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തു. എന്നാല്‍ കിട്ടാതിരുന്നത് ഒരെണ്ണം മാത്രമാണ് അനുയോജ്യനായ ഒരു കാമുകനെ.” താരം കൂട്ടിച്ചേര്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :