കാഴ്ച ശക്തിയില്ല എന്ന് കരുതി ലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങള്‍ നിഷേധിക്കപ്പെടരുത് എന്നാണ് ലിസ മര്‍ഫിയുടെ വാദം. തന്റെ വാദം ശരിവയ്ക്കാനായി അന്ധരായ വായനക്കാരെ ലക്ഷ്യമിട്ട് കാനഡക്കാരിയായ ലിസ ബ്രെയ്ലി ലിപിയില്‍ ഒരു പോര്‍ണോ മാഗസിന് പുറത്തിറക്കി!
ബ്രെയ്ലി ഭാഷയിലുള്ള മാഗസിനില്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്തില്‍ ആദ്യമായി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെയ്ലി പോര്‍ണോ മാഗസിന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
‘ടാസിറ്റൈല് മൈന്‍ഡ്സ്’ എന്ന മാഗസിന് 150 പൌണ്ടാണ് വില. ഡിസ്കോ പോസില്‍ നില്ക്കുന്ന ഒരു നഗ്നയായസ്ത്രീയുടെയും മാറിടങ്ങളുടെ ആകാരഭംഗി പ്രദര്‍ശിപ്പിക്കുന്ന ഒരു വനിതയുടെയും ഒരു പുരുഷ ലവ് റോബിട്ടിന്റെയും ബ്രെയ്ലി ചിത്രങ്ങള്‍ ഉള്‍പ്പെടെ മാഗസിനില്‍ ആകെ 17 ചിത്രങ്ങളാണുള്ളത്.
1970 നും 1985 നും ഇടയില്‍ പ്ലേബോയ് മാഗസിന് ബ്രെയ്ലി ലിപിയിലും പതിപ്പുകള്‍ ഇറക്കിയിരുന്നു. എന്നാല്‍, ഇവയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.