അധ്യാപകനും വിദ്യാര്‍ഥികളും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ടൌളൂസെ| WEBDUNIA|
PRO
PRO
ഫ്രാന്‍സിലെ ടൌളൂസെയില്‍ ജൂത സ്കൂളിന് സമീപം ഉണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ വിദ്യാര്‍ഥികളും ഒരാള്‍ അധ്യാപകനുമാണ്. അജ്ഞാതനായ തോക്കുധാരിയാണ് വെടിയുതിര്‍ത്തത്.

മൂന്ന്, ആറ്, എട്ട് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഓസാര്‍ ഹട്ടോറ സ്കൂളിന് പുറത്തായിരുന്നു വെടിവയ്പ്പ്. മോട്ടോര്‍ സൈക്കിളിലാണ് തോക്കുധാരി എത്തിയത്.

ഇതോടെ രാജ്യത്തെ എല്ലാ ജൂത സ്കൂളുകളിലും സുരക്ഷ ശക്തമാക്കി. അക്രമിക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

English Summary: A massive manhunt has been launched to find the perpetrator of the fatal shootings of three children and their teacher at a Jewish school in Toulouse, in southwest France.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :