അതിര്‍ത്തിത്തര്‍ക്കം: ഇന്ത്യ-ചൈന ചര്‍ച്ച 28ന് തുടങ്ങും

ബെയ്ജിങ്| WEBDUNIA| Last Modified ബുധന്‍, 26 ജൂണ്‍ 2013 (12:11 IST)
PRO
അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള പതിനാറാംവട്ട ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങും. പ്രതിരോധമന്ത്രി എ കെ ആന്‍റണി സന്ദര്‍ശിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലൈ ആദ്യമായിരിക്കും ആന്‍റണിയുടെ സന്ദര്‍ശനം.

28, 29 തിയ്യതികളില്‍ നടക്കുന്ന സംഭാഷണത്തില്‍ ഇരുരാജ്യങ്ങളിലേയും ദേശീയസുരക്ഷാ ഉപദേഷ്ടാക്കളാണ് പങ്കെടുക്കുന്നത്. മലയാളിയായ ശിവശങ്കര്‍മേനോന്‍ ആണ് ഇന്ത്യയുടെ പ്രതിനിധി. ചൈനയില്‍ പുതിയ നേതൃത്വം അധികാരമേറ്റശേഷം അതിര്‍ത്തിപ്രശ്‌നങ്ങള്‍ സംബന്ധിച്ച് നടക്കുന്ന ആദ്യ ഉഭയകക്ഷിചര്‍ച്ചയാണിത്.

ലഡാക്കിലെ ചൈനീസ് കൈയേറ്റത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിന്റെ രണ്ടാംഘട്ടമായാണ് ഈ നടപടികള്‍. ആദ്യഘട്ടമായി ചൈനാ പ്രധാനമന്ത്രി ലീ കു ചിയാങ് കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :