യോഗ വര്‍ഗിയമല്ല, മതേതരമെന്ന് അമേരിക്കന്‍ കോടതി

വാഷിങ്ടണ്‍| VISHNU N L| Last Modified ശനി, 4 ഏപ്രില്‍ 2015 (14:58 IST)
പരിശീലിക്കുന്നത് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനാണെന്നും യോഗാഭ്യാസം ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് ഇത് സ്കൂളുകളില്‍ പരിശീലിപ്പിക്കുന്നത് ഭരണഘടനാ ലംഘനവുമാണെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി. യോഗാഭ്യാസം ഹിന്ദുമതത്തിലേയ്ക്കുള്ള വാതിലല്ലെന്നും അത് ആരുടെയും മതവിശ്വാസത്തെ ഹനിക്കുന്നില്ലെന്നുമാണ് കോടതി പറഞ്ഞത്.

സാന്‍ഡിയാഗോയിലെ എന്‍സിനിറ്റാസ് യൂണിയന്‍ എലിമന്ററി സ്‌കൂള്‍ ഡിസ്ട്രിക്റ്റിലെ വിദ്യാലയങ്ങളില്‍ യോഗാഭ്യാസം പരിശീലിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് കാലിഫോര്‍ണിയ ഫോര്‍ത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. രക്ഷിതാക്കളുടെ ഹര്‍ജി നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :