പുരുഷ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകളെ ഇറാന്‍ അനുവദിച്ചേക്കും

ടെഹ്‌റാന്‍| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (16:33 IST)
പുരുഷന്മാരുടെ കായിക മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഒഴിവാക്കാന്‍ ഇറാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍. ഇറാനിലെ ടെഹ്‌റാനില്‍ അടുത്തമാസം നടക്കാനിരിക്കുന്ന വോളിബോള്‍ വേള്‍ഡ്‌ ലീഗിന്റെ കാഴ്‌ചക്കാരാകാന്‍ കാണികളില്‍ നിശ്‌ചിത ശതമാനം സ്‌ത്രീകളെ അനുവദിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

ത്രീകളുടെ അവകാശങ്ങളെ ഇറാന്‍ അടിച്ചമര്‍ത്തുന്നുവെന്ന വാദം ലോകത്ത് ശക്തമായി ഉയരുന്നതിനിടെയാണ് ഇറാന്‍ സര്‍ക്കരിന്റെ തീരുമാനം. ഇറാനില്‍ കായിക വിനോദങ്ങള്‍ ആസ്വദിക്കുന്നതിന്‌ നിലവില്‍ സ്‌ത്രീകള്‍ക്ക്‌ അനുമതിയില്ല. 1979ലെ ഇസ്ലാമിക്‌ റെവല്യൂഷന്റെ ഭാഗമായാണ്‌ ഇറാന്‍ കായിക വിനോദങ്ങളുടെ കാഴ്‌ചക്കാരാകുന്നതില്‍നിന്നും സ്‌ത്രീകളെ വിലക്കിയത്‌.

അതേസമയം വിദേശ വനിതകള്‍ക്ക്‌ തങ്ങളുടെ രാജ്യങ്ങള്‍ പങ്കാളികളാകുന്ന മത്സരങ്ങള്‍ കാണുന്നതിന്‌ ഇറാനില്‍ വിലക്ക് ഇല്ലാത്തതും ഫെമിനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുരുഷ വിഭാഗം വോളിബോള്‍ മത്സരം വേഷം മാറിയെത്തി കണ്ടതിന്‌ ഇറാനില്‍ ഒരു ബ്രിട്ടീഷ്‌-ഇറാനിയന്‍ വംശജ മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടപടി നേരിട്ട വാര്‍ത്ത ലോകശ്രദ്ധ നേടിയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :