യുവതി പതിനേഴ് മാസം ഗര്‍ഭിണിയാണ്; അതിശയത്തോടെ ഡോക്‌‌ടർമാർ!

ആരോഗ്യ സ്ഥിതി ഇല്ലെന്ന് കാട്ടി ഡോക്‌‌ടർമാർ പ്രസവത്തിന് സമ്മതിച്ചില്ലെന്ന് വാംഗ്

 Woman, China , pregnant for 17 months , Doctor , girls , ചൈനീസ് യുവതി , വാംഗ് ഷി , ഗർഭിണി , ഗർഭാവസ്ഥ
ബീജിംഗ്| jibin| Last Updated: വെള്ളി, 19 ഓഗസ്റ്റ് 2016 (19:22 IST)
ഒരു വർഷത്തിലേറെയായി താൻ ഗർഭിണിയാണെന്ന വാദവുമായി ചൈനീസ് യുവതി. വാംഗ് ഷി എന്ന യുവതിയാണ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

2015 ഫെബ്രുവരിയിലാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ഒമ്പതു മാസത്തിന് ശേഷം ഭര്‍ത്തവ് കാംങ്ങ് സിവേയ്‌ക്കൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടിക്ക് ജന്മം നൽകാനുള്ള ആരോഗ്യ സ്ഥിതി ഇല്ലെന്ന് കാട്ടി ഡോക്‌‌ടർമാർ പ്രസവത്തിന് സമ്മതിച്ചില്ലെന്നും വാംഗ് പറയുന്നു.

ഗര്‍ഭകാലം കൂടിയതിനാല്‍ 25.2 കിലോഗ്രാം ഭാരം കൂടിയെന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നു എതിര്‍പ്പുകളും പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും വാംഗ് പറയുന്നു.

ഗർഭാവസ്ഥയിൽ പ്ലാസന്റയ്‌ക്കുണ്ടാകുന്ന വളർച്ചക്കുറവാണ് ഗര്‍ഭാവസ്ഥ നീണ്ടു പോകുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :