350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിച്ചാല്‍ 75,000 രൂപ! ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (13:46 IST)
350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിച്ചാല്‍ 75,000 രൂപ കിട്ടുമെന്ന വെല്ലുവിളി സ്വീകരിച്ച ഇന്‍ഫ്‌ലുവെന്‍സര്‍ മരിച്ചു. തായ് സ്വദേശിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ താനാക കാന്തിയാണ് മരിച്ചത്. അമിതമായി ആല്‍ക്കഹോള്‍ ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. 350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിക്കുക എന്നതായിരുന്നു ചലഞ്ച്.

ചലഞ്ചിന്റെ തലേ ദിവസവും യുവാവ് മദ്യപിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നേ മുക്കാലോടെയാണ് യുവാവ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. അതേസമയം ചലഞ്ച് സംഘടിപ്പിച്ച വ്യക്തിയെ പോലീസിനെ തിരയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :