Last Updated:
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (14:31 IST)
ഭൂമിയുടെ പുറത്ത് ജീവനുണ്ടോയെന്ന ഗവേഷണം തുടരുന്നതിനിടെ, സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തിൽ ജലസാനിധ്യം കണ്ടെത്തി. കെ218ബി എന്ന ഗ്രഹത്തിലാണ് ജലസാനിധ്യമുള്ളതായി ഗവേഷകർ കണ്ടെത്തിയത്.
ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പമുള്ളതാണ് കെ218ബി. ഇവിടെ വെള്ളത്തിന് ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും നാച്ചർ ആസ്‌ട്രോണമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഭൂമിക്ക് സമാനമായി ജീവി വർഗങ്ങൾക്കു കഴിയാനാവുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകർ കണ്ടെത്തി.