അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് പിടിച്ചെടുത്തത് 3400 കോടിരൂപ! ഇത്തവണയും കര്‍ശന നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
- Lok Sabha Election 2024: ഇപ്രാവശ്യത്തെ കന്നി വോട്ടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികള്‍!
- വോട്ടുചെയ്യാന്‍ യോഗ്യരായവര്‍ 97 കോടി പേര്; ഇത്തവണത്തെ മുദ്രാവാക്യം ഇതാണ്
- ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും; തിയതികള്‍ പ്രഖ്യാപിച്ചു
- Lok Sabha Election 2024 Date LIVE: ഈ സാഹചര്യത്തിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം; ജോസഫ് സ്റ്റാലിന്റെ റെക്കോഡ് മറികടക്കും
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം. ഇതോടെ റഷ്യയില്‍ അധികാരത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന ഭരണാധികാരിയായി പുടിന്‍ മാറും. ഇതോടെ ജോസഫ് സ്റ്റാലിന്റെ റെക്കോഡ് പഴങ്കതയായി മാറും. 87 ശതമാനത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്.
ഇനിയുള്ള ആറ് വര്‍ഷത്തെ ഭരണം പുടിന്‍ തന്നെ നടത്തും. അതേസമയം രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജര്‍മനിയും പ്രതികരിച്ചു.