‘ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും, എനിക്ക് അങ്ങോട്ട് പോകാന്‍ വയ്യ’: പരാതിയുമായി മല്യ

‘ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും, എനിക്ക് അങ്ങോട്ട് പോകാന്‍ വയ്യ’: പരാതിയുമായി മല്യ

Vijay mallya , Britain , London , Mallya , വിജയ് മല്യ , മദ്യവ്യവസായി , ഇന്ത്യൻ ജയിലുകൾ
ലണ്ടൻ| jibin| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2017 (14:34 IST)
എലിയും പാറ്റയും പാമ്പും കൊണ്ട് നിറഞ്ഞതിനാല്‍ തനിക്കവിടെ സുരക്ഷയുണ്ടാവില്ലന്ന പരാതിയുമായി മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യന്‍ ജയിലുകള്‍ തിങ്ങിനിറഞ്ഞതും ആള്‍ത്തിരക്കേറിയതുമാണ്. അവിടേക്ക് തന്നെ അയച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാവുമെന്നും ബ്രിട്ടനിലെ കോടതിയിൽ നൽകിയ ഹർജിയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ അലന്‍ മിച്ചലിനെ ഹാജരാക്കി മല്യ വിശദീകരിച്ചത്.

കടുത്ത പ്രമേഹവും ഉറക്കമില്ലായ്‌മയും തന്നെ അലട്ടുന്ന പ്രശ്‌നമാണ്. മുംബൈയിലെ സെൻട്രൽ ജയിലിൽ നിലവിൽ 3000 തടവുകാരുണ്ട്. ഇവരെ ചികിത്സിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണുള്ളത്. അതേ അവസരത്തിൽ ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവൻ സമയ ഡോക്ടർമാരും, 60 നേഴ്സുമാരുമുണ്ടെന്നും ഹർജിയിൽ മല്യ പറയുന്നു.

ഇന്ത്യയിലെ പല ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് ബ്രിട്ടനിലേയ്ക്ക് കടന്ന മല്യയെ വിട്ടു നല്‍കാന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് ഇന്ത്യന്‍ ജയിലുകളിലെ ശോചന്യാവസ്ഥ ചൂണ്ടിക്കാട്ടി മല്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :