വരുന്നോ സൌദിയില്‍ പോയി കുറച്ച് വയാഗ്ര കുടിക്കാം!!

മനാമ| VISHNU.NL| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (11:54 IST)
വരുന്നോ കഴിക്കാന്‍ എന്ന് നിങ്ങളോടാരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്കെന്തു തോന്നും? കുറഞ്ഞ പക്ഷം അയ്യേ എന്നെങ്കിലും നമ്മള്‍ മലയാളികള്‍ പറഞ്ഞു പോകും. എന്നാല്‍ സൌദി നിവാസികള്‍ ഈ അവസ്തയില്‍ നിന്ന് എങ്ങനെ ഒഴിവാകം എന്നാണാലൊചിക്കുന്നത്.

പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ടയീഫിലാണ് വിവാഹിതര്‍ക്കുമാത്രമായുള്ള പാനീയങ്ങള്‍ വില്‍ക്കുന്ന കടകളുള്ളത്. എന്തൊക്കെയാണ് ഇവിടുത്തെ വിഭവങ്ങളെന്നറിയാമോ വയാഗ്ര, സൂപ്പര്‍ വയാഗ്ര, അറേബ്യന്‍ നൈറ്റ്‌സ്, ലവേഴ്‌സ് പനാഷെ എന്നിവയാണവ.

കാമാസക്തി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പാനീയങ്ങളാണവ. എന്നാല്‍ മധുവിധു ആഘോഷിക്കുന്നവര്‍ മാത്രമല്ലല്ലൊ കുടുംബവും കുഞ്ഞുകുട്ടി പരാധീനങ്ങളുമുള്ളവരും സമൂഹത്തിലുണ്ടല്ലോ. കുട്ടികള്‍ മെനു കാര്‍ഡ് നോക്കി ഇതൊക്കെ എന്തിനുള്ളവയാണെന്ന് ചോദിച്ചാല്‍ എങ്ങനെ പറഞ്ഞു കൊടുക്കുമെന്ന് ആലോചിച്ചു കുഴയുകയാണ് സൌദിക്കാര്‍.

അതേസമയം, ലൈംഗികശേഷി വര്‍ധിപ്പിക്കുന്നു എന്ന്‌ പറഞ്ഞ്‌ പുറത്തിറക്കുന്ന പാനീയം തട്ടിപ്പാകാനേ വഴിയുളളൂ എന്നാണ്‌ പൊതുവെയുളള വിലയിരുത്തല്‍. പൊതുസമൂഹത്തെ കണക്കിലെടുക്കാതെയുളള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്‌തമാവുകയാണ്‌.

ആദ്യം പാനീയത്തിന്റെ ചേരുവകള്‍ പരിശോധിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. അതിനു ശേഷം പൊതുജനങ്ങളുടെ പരാതിയും കേള്‍ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :