കശ്മീർ വിഷയത്തിൽ വീണ്ടും ട്രംപ് ഇടപെടുന്നു; പാകിസ്താന് സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക; ഇത് നാലാം തവണ

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പാകിസ്താന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സഹായം വാഗ്ദാനം ചെയ്തു.

തുമ്പി ഏബ്രഹാം| Last Modified ബുധന്‍, 22 ജനുവരി 2020 (14:11 IST)
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പാകിസ്താന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സഹായം വാഗ്ദാനം ചെയ്തു. യുഎസ്സിന്റെ ഇടപെടല്‍ ഇന്ത്യ നിരന്തരം നിരസിക്കുന്നത് അവഗണിച്ചാണ് പ്രസിഡന്റ് ട്രംപ് ഒരിക്കല്‍ കൂടി സഹായം വാഗ്ദാനം ചെയ്തത്. പാകിസ്താന്റെ ആവശ്യം നിരസിച്ച്, ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ യുഎന്‍ രക്ഷാസമിതി തീരുമാനിച്ചുവെന്ന ഇന്ത്യയുടെ പ്രഖ്യാപനം വന്ന ഒരാഴ്ച മാത്രമായപ്പോള്‍ ആണ്‌ അമേരിക്കയുടെ ഈ ഇടപെടല്‍ എന്നതാണ് ശ്രദ്ധേയം.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തിത്തിയെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കണ്ടപ്പോഴാണ് ട്രംപിന്റെ വാദ്ഗാനം. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം നാലാം തവണയാണ് ട്രംപ് സഹായം വാഗ്ദാനം ചെയ്തത്.

ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടാതെ തന്നെ ട്രംപ് സാഹായം വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :